NRI
ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ ഭാഗമായി നടത്തിയ ഓണാഘോഷത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ പേർ പങ്കെടുത്തു.
ഓൺലെെനിലൂടെയാണ് ആഘോഷം സംഘടിപ്പിച്ചത്. ഡബ്ല്യുഎംസി ജർമൻ പ്രൊവിൻസ് വൈസ് പ്രസിഡന്റും ഗായകനുമായ ജെയിംസ് പാത്തിക്കലിന്റെ ഈശ്വര പ്രാർഥനയോടെയാണ് ആഘോഷത്തിന് തുടക്കമിട്ടത്.
തുടർന്ന് ഡബ്ല്യുഎംസി അയർലൻഡ് പ്രൊവിൻസിലെ ഷൈബു ജോസഫ് കട്ടിക്കാട്ടിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളം അരങ്ങേറി. യുകെയിലെ ഡബ്ല്യുഎംസി നോർത്ത് വെസ്റ്റ് പ്രൊവിൻസിൽ നിന്നുള്ള ജോഷി ജോസഫാണ് മഹാബലിയായി വേഷമിട്ടത്.
ഡബ്ല്യുഎംസി ഫ്രാങ്ക്ഫർട്ട് പ്രൊവിൻസിൽ നിന്നുള്ള നർത്തകിമാരായ ലക്ഷ്മി അരുൺ, സീന കുളത്തിൽ, സീന മണമേയിൽ, മെറീന ദേവസ്യ, റിൻസി സ്കറിയ, ഫ്ളെറിന അനൂപ്, സിൽവി കടക്കതലക്കൽ, റെമിയ മാത്യു എന്നിവർ തിരുവാതിര അവതരിപ്പിച്ചു.
പ്രമുഖ മാധ്യമ പ്രവർത്തകനായ എസ്. ശ്രീകുമാറും സാമൂഹ്യപ്രതിബന്ധതാ അവാർഡ് ജേതാവായ റോയി ജോസഫ് മാൻവെട്ടവുമായിരുന്നു മുഖ്യപ്രഭാഷകരും മുഖ്യാതിഥികളും.
ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ ഗോപാലൻ പിള്ള, പ്രസിഡന്റ് ജോൺ മത്തായി, ജനറൽ സെക്രട്ടറി ക്രിസ്റ്റോഫർ വർഗീസ്, യൂറോപ്പ് റീജിയൺ ചെയർമാൻ ജോളി തടത്തിൽ എന്നിവർ ഓണസന്ദേശം നൽകി.
അമേരിക്കൻ റീജിയണിലെ ഫിലൽഡൽഫിയ പ്രൊവിൻസിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് പത്തനാപുരം ഗാന്ധിഭവനിൽവച്ചു നിർധനരായ 25 യുവതീയുവാക്കൾക്കു സാമ്പത്തിക സഹായം നൽകി വിവാഹം നടത്തിക്കൊടുക്കുന്നതായി ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി അറിയിച്ചു.
ഫിലഡൽഫിയ പ്രൊവിൻസ് പ്രസിഡന്റ് നൈനാൻ മത്തായിയും സന്നിഹിതരായിരുന്നു. ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു.
കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ പ്രസിഡന്റും ലോകകേരള സഭാംഗവുമായ സി.എ. ജോസഫ് പ്രത്യേകാതിഥിയായിരുന്നു.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ 10 ഏരിയകളിലായി നടത്തിവരുന്ന "പോന്നോണം 2025'ന്റെ ഭാഗമായി ഗുദേബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓറ ആർട്സ് സെന്ററിൽ ഗുദേബിയ ഏരിയയുടെ ഓണപരിപാടികൾ സംഘടിപ്പിച്ചു.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഐസിആർഎഫ് മുൻ ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ മുഖ്യാതിഥിയായും ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ കെ. ഗോപിനാഥൻ മേനോൻ വിശിഷ്ഠാതിഥിയായും പങ്കെടുത്തു.
കേരളീയ പാരമ്പര്യവും സംസ്കാരവും വിദേശമണ്ണിൽ നിലനിർത്താൻ ഇത്തരം പരിപാടികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അതുപോലെ തന്നെ ഏരിയ അംഗങ്ങൾ തമ്മിൽ പരിചയപ്പെടുവാനും ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുവാനുമുള്ള അവസരം ഇങ്ങനെയുള്ള ആഘോഷ പരിപാടികളിലൂടെ ലഭിക്കുമെന്നും പങ്കെടുത്ത വിശിഷ്ടാഥികൾ പറഞ്ഞു.
കെപിഎ ഗുദൈബിയ ഏരിയ പ്രസിഡന്റ് ബി.കെ. തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ സെക്രട്ടറി മുഹമ്മദ് ഷഹനാസ് ഷാജഹാൻ സ്വാഗതം പറഞ്ഞു.
NRI
ഹൂസ്റ്റൺ: ടെക്സസിലെ ഗ്രേറ്റർ ഹൂസ്റ്റൺ ഏരിയയിൽ ആരംഭിച്ചിരിക്കുന്ന കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ എന്ന സംഘടനയുടെ പ്രഥമ ഓണാഘോഷം "ഓണനിലാവ്' എന്ന പേരിൽ ശനിയാഴ്ച വൈകുന്നേരം നാല് മുതൽ ട്രിനിറ്റി മാർത്തോമ്മ ചർച്ച് ഹാളിൽ നടക്കും.
മിസൗറി സിറ്റി മേയർ റോബിൻ ഏലക്കാട്ട് ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും വാഗ്മിയുമായ എ.സി. ജോർജ് ആശംസ അർപ്പിക്കും. ആനയും വെഞ്ചാമരവും ചെണ്ടമേളവും മുത്തുക്കുടകളും താലപ്പൊലിയുമായി മാവേലി മന്നന്റെ എഴുന്നെള്ളത്ത് പരിപാടികൾക്ക് കൊഴുപ്പേകും.
യുവാക്കളുടെ തിരുവാതിരയും കുട്ടികളുടെ ഡാൻസുകളും പാട്ടുകളും കപ്പിൾ ഡാൻസും കൂടാതെ സ്വന്തമായി നിർമിച്ച വള്ളത്തിൽ വഞ്ചിപ്പാട്ടോടുകൂടിയ വള്ളംകളിയും നടത്തപ്പെടും. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നുണ്ട്. എല്ലാ കുറവിലങ്ങാട് നിവാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് ഷാജി ചിറത്തടം - 346 770 5460, സെക്രട്ടറി ടാസ്മോൻ - 281 691 1868, ട്രഷറർ സിനു വെട്ടിയാനി - 407 435 6539.
NRI
ബോൾട്ടൺ: യുകെയിലെ മലയാളി സംഘടനകളിൽ ഒന്നായ ബോൾട്ടൺ മലയാളി അസോസിയേഷന്റെ(ബിഎംഎ) ഓണാഘോഷ പരിപാടി "ചിങ്ങനിലാവ് 2025' ശനിയാഴ്ച നടക്കും. ബോൾട്ടൺ ഫാൻവർത്തിലെ ട്രിനിറ്റി ചർച്ച് ഹാളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെയാണ് പരിപാടി.
ഒരാൾക്ക് 15 പൗണ്ടാണ് പ്രവേശന ഫീസായി നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. കലാഭവൻ ദിലീപും പിന്നണി ഗാന രംഗത്തെ പ്രമുഖരും ചേർന്ന് അവതരിപ്പിക്കുന്ന "ചിങ്ങനിലാവ് കോമഡി ആൻഡ് മ്യൂസിക്കൽ മെഗാ സ്റ്റേജ് ഷോ' ആണ് പരിപാടിയിലെ മുഖ്യ ആകർഷണം.
കൊച്ചുകുട്ടികളുടെ വിനോദ പരിപാടികളോടെ രാവിലെ 10ന് ആരംഭിക്കുന്ന ഓണാഘോഷങ്ങളിൽ കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നുകൾ, തിരുവാതിര, ബിഎംഎ നൃത്ത ക്ലാസിലെ കൊച്ചുകുട്ടികളുടെ സിനിമാറ്റിക് ഡാൻസ് തുടങ്ങി നിരവധി കലാവിരുന്നുകൾ ഒരുക്കിയിട്ടുണ്ട്.
താലപ്പൊലിയുടേയും ആർപ്പുവിളികളുടേയും ആരവത്തോടെ മാവേലി മന്നന്റെ എഴുന്നുള്ളത്തും തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നുണ്ട്.
സദ്യ ഉൾപ്പടെയുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിനായി ഓണാഘോഷത്തിൽ പങ്കെടുക്കുന്ന എല്ലാവരും മുൻകൂട്ടി ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഓണാഘോഷ വേദി: Trinity Church Hall, Market St Farnworth, Bolton BL4 8EX
ഓണാഘോഷ രജിസ്ട്രേഷൻ ഫോം: https://forms.gle/rPW2U4HR5oAd5GrMA
കൂടുതൽ വിവരങ്ങൾക്ക്: ഷൈനു ക്ലെയർ മാത്യൂസ് (പ്രസിഡന്റ്): 07872 514619, റോമി കുര്യാക്കോസ് (ജനറൽ സെക്രട്ടറി): 07776 646163, ടോം ജോസഫ് (സ്പോർട്സ് കോഓർഡിനേറ്റർ, ട്രഷറർ): 07862 380730, ജിസി സോണി (കൾച്ചറൽ പ്രോഗ്രാം കോഓർഡിനേറ്റർ): 07789 680443.
NRI
എഡ്മന്റൺ: എഡ്മന്റൺ മലയാളി അസോസിയേഷൻ(നേർമ) ഒരുക്കിയ ഓണാഘോഷം ശ്രദ്ധേയമായി. ബാൾവിൻ കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ കാനഡ എംപി സിയാദ് അബുൾത്തൈഫ്, എഡ്മന്റൺ സിറ്റി കൗൺസിലർ ടിം കാർട്ട്മെൽ, രഞ്ജിത് സിംഗ് ബാത്ത്, ബനീഷ സന്ധു എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ഓണാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സിയാദ് അബുൾത്തൈഫ് എംപി കേരളീയ സംസ്കാരത്തെയും ഓണത്തിന്റെ പ്രാധാന്യത്തെയും പ്രശംസിച്ചു. തുടർന്ന് ടിം കാർട്ട്മെൽ, രഞ്ജിത് സിംഗ് ബാത്ത്, ബനീശ സന്ധു എന്നിവർ ഓണാശംസകൾ നേർന്നു.
പരിപാടിയുടെ ഭാഗമായി ഓണക്കളികൾ, താലപ്പൊലി, തിരുവാതിരക്കളി, വടംവലി, നാദം കലാസമിതിയുടെ ചെണ്ടമേളം, തുടങ്ങിയ വിവിധതരം കലാപരിപാടികൾ അരങ്ങേറി. ഏവർക്കും ആവേശമായി മാറിയ വടംവലി മത്സരത്തിന് കാണികളുടെ വലിയ പിന്തുണ ലഭിച്ചു.
വർണാഭമായ സാംസ്കാരിക പരിപാടികൾക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. എഡ്മന്റണിലെ മലയാളി സമൂഹത്തിന് ഒരുമിച്ചു കൂടാനും കേരളീയ പാരമ്പര്യം ആഘോഷിക്കാനും ഈ ഓണാഘോഷം ഒരു വലിയ അവസരം ഒരുക്കി.
നേർമ പ്രസിഡന്റ് ബിജു മാധവൻ എല്ലാവർക്കും നന്ദി പറഞ്ഞു.
NRI
മെൽബൺ: മാർത്തോമ്മാ പള്ളി ഓണാഘോഷം "ഓണം ഫിയസ്റ്റ' സംഘടിപ്പിച്ചു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ ഒരു ഉജ്വലമായ പ്രദർശനമായിരുന്ന ഈ പരിപാടി.
ആക്ടിംഗ് സ്പീക്കറും വിക്ടോറിയൻ പാർലമെന്റ് അംഗവുമായ ലോറൻ കഥാജ് എംപി മുഖ്യാതിഥിയായിരുന്നു. സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി റവ.ഫാ. ജിബിൻ സാബു വിശിഷ്ടാതിഥിയായിരുന്നു.
കഥാജ് "നിലവിളക്ക്' കൊളുത്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. റവ.ഫാ. ജിബിൻ സാബു ഓണപ്രസംഗം നടത്തി. മെൽബൺ മാർത്തോമ്മാ പള്ളി വികാരി റവ. ഫിലിപ്പ് മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന പ്രാർഥനയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.
NRI
റോം: അലിക്ക് ഇറ്റലിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം റോമിൽ സംഘടിപ്പിച്ചു. കർദിനാൾ ജോർജ് കൂവക്കാട്, ഇന്ത്യൻ എംബസി ഡിസിഎം ഗൗരവ് ഗാന്ധി, പാസ്പോർട്ട് ഓഫീസർ രാഹുൽ ശർമ, പ്രഥമ പ്രസിഡന്റ് ഗർവാസീസ് ജെ. മുളക്കര, പ്രസിഡന്റ് ഷൈൻ റോബർട്ട് ലോപ്പസ്, സെക്രട്ടറി തോമസ് ഇരുമ്പൻ, ക്നാനായ മലങ്കര വികാരി മോൺ കുറിയാക്കോസ് ചെറുപുഴ, ഫാ. ജിന്റോ പടയാട്ടി തുടങ്ങിയവർ പങ്കെടുത്തു.
NRI
അൽഖർജ്: കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ അഫ്ലാജ് യൂണിറ്റിന്റെ നേതൃത്വത്തിൽ "മഴവില്ല് 25' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. റിയാദ് നഗരത്തിൽ നിന്നു 300 കിലോമീറ്റർ അകലെ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഗ്രാമപ്രദേശത്ത് സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സംഘടനാ പ്രതിനിധികളും കുടുംബാംഗങ്ങളും പങ്കെടുത്തു.
വിവിധ തരം ഓണകളികൾ കോർത്തിണക്കി സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കാളികളായി. യൂണിറ്റ് ആക്ടിംഗ് പ്രസിഡന്റ് ഗോപാല കൃഷ്ണൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം മുഹമ്മദ് രാജ ഉദ്ഘാടനം ചെയ്തു.
ട്രഷറർ പ്രജു മുടക്കയിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.വി. കാസിം, നൗഷാദ്, രവീന്ദ്രൻ, എൻ. സതീശൻ, വി.ടി. ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ഷഫീക് വള്ളികുന്നം സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ ഷാജി മുടക്കയിൽ നന്ദി പറഞ്ഞു.
കസേരക്കളി, ലമൺ ആൻഡ് സ്പൂൺ, കണ്ണ് കെട്ടിക്കളി, സൂചിയിൽ നൂൽകോർക്കൽ, ബോൾ പാസിംഗ്, മിഠായി പൊറുക്കൽ തുടങ്ങി വിവിധ തരത്തിലുള്ള മത്സരങ്ങളും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
മത്സരവിജയികൾക്ക് സാംസ്കാരിക സമ്മേളനത്തിൽ വച്ച് വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു.
NRI
ന്യൂഡൽഹി: മലയാളി വെൽഫെയർ സൊസൈറ്റിയുടെ (എബിഡി&ഇ ബ്ലോക്ക് ദിൽഷാദ് കോളനി) ഓണാഘോഷപരിപാടികൾക്ക് ഗംഭീരമായി.
റസിഡൻസ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി വിനോദ് നായർ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
ബിജേഷ് ആന്റണി, നാരായണൻകുട്ടി, ടി.സി. സെബാസ്റ്റ്യൻ, ബേബി ദേവനാ സ്രിയ, കെ.എം. പ്രദീപ് കുമാർ, ജിജു ജോർജ് എന്നിവർ സന്നിഹിതരായി.
NRI
ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡിന്റെ ഓണാഘോഷം ഞായറാഴ്ച ഒന്ന് മുതൽ നാല് വരെ സന്തൂർ ഇന്ത്യൻ റസ്റ്ററന്റിൽ നടക്കുമെന്ന് പ്രസിഡന്റ് ബിജു ചാക്കോ അറിയിച്ചു.
ചെണ്ടമേളം, ശിങ്കാരി മേളം താലപ്പൊലിയുമായി മാവേലിയെ വരവേൽക്കുക, അത്തപ്പൂക്കളം, തിരുവാതിരക്കളി, പുലിക്കളി എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
ഓണാഘോഷത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ബിജു ചാക്കോ, വൈസ് പ്രസിഡന്റ് ഉഷ ജോർജ്, സെക്രട്ടറി ജോജി കുര്യാക്കോസ്, ട്രഷർ ബേബി കുര്യാക്കോസ്, ജോയിന്റ് സെക്രട്ടറി ജെസ്വിൻ ശാമുവേൽ എന്നിവർ അറിയിച്ചു.
NRI
റോം: റോമിൽ 35 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മലയാളികളുടെ സംഘടനയായ അലിക്ക് ഇറ്റലിയുടെ ഓണാഘോഷം ഞായറാഴ്ച രാവിലെ 11.30ന് നടക്കും.
ഏകദേശം 1500 ഓളം അംഗങ്ങളുള്ള സംഘടന മലയാളികളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും കാരുണ്യ പ്രവർത്തനത്തിന് മുൻതൂക്കം കൊടുക്കുകയും ചെയ്തുവരുകയാണ്.
വത്തിക്കാനിൽ നിന്നുള്ള മലയാളിയായ കർദിനാൾ ജോർജ് കൂവക്കാട്, ഇന്ത്യൻ എംബസി ഡിസിഎം ഗൗരവ് ഗാന്ധി എന്നീ മുഖ്യാതിഥികൾ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി പ്രസിഡന്റ് ഷൈൻ റോബർട്ട് ലോപ്പസ് അറിയിച്ചു.
NRI
തിരുവനന്തപുരം: അബുദാബി ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിന്റെ നേതൃത്വത്തിൽ തുടർച്ചയായി നടന്നുവരുന്ന "ഓണംവിത്ത് കാൻസർ പേഷ്യന്റ്സ്' ഈ വർഷവും പതിവ് തെറ്റിക്കാതെ പുതുപ്പള്ളി ഹൗസിൽ നടന്നു.
ഗുരുതര രോഗങ്ങൾ ബാധിച്ച് വേദന തിന്നു കഴിയുന്ന ചികിത്സിക്കാൻ പ്രതിസന്ധി നേരിടുന്ന രോഗികളെ കണ്ടെത്തി ചികിത്സാ സഹായവും ഓണപ്പുടവയും ഓണസദ്യയും നൽകി പിന്തുണയേകുന്ന ഓണവിരുന്നാണ് തിരുവോണ ദിനത്തിൽ പുതുപ്പള്ളി ഹൗസിൽ നടക്കുന്നത്.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിൻ എല്ലാ വർഷവും "കെപിഎ പൊന്നോണം 2025' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം ഈ വർഷം കൂടുതൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കാനൊരുങ്ങുന്നു.
സംഘടനയുടെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ അരങ്ങേറുന്നത്. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 24 വരെ നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടികൾ, കെപിഎയുടെ പത്ത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പവിഴദ്വീപിലെ വിവിധ പ്രദേശങ്ങളിലായി ഘട്ടംഘട്ടമായി നടത്തപ്പെടും.
പ്രവാസി മലയാളികൾക്ക് ഓണത്തിന്റെ തനിമയും നാട്ടിന്റെ ഓർമകളും പകർന്നു നൽകുന്ന അനുഭവമായി മാറുവാൻ വേണ്ടി ഓരോ ഏരിയകളും സംഘടിപ്പിക്കുന്ന പരിപാടികളിൽ ഓണസദ്യ, ഓണക്കളികൾ, കലാപരിപാടികൾ, തിരുവാതിര, പുലികളി, വടംവലി തുടങ്ങി വൈവിധ്യമാർന്ന വിനോദങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
അംഗങ്ങൾ തമ്മിലുള്ള സൗഹൃദബന്ധങ്ങളും കേരളത്തിന്റെ സമ്പന്നമായ സംസ്കാരപാരമ്പര്യവും കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ആഘോഷങ്ങളുടെ പ്രധാന ലക്ഷ്യം.
ഇതോടൊപ്പം, കെപിഎയിലെ എല്ലാ കുടുംബാംഗങ്ങൾക്കും പരസ്പരം പരിചയപ്പെടാനും സൗഹൃദം പുതുക്കാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനും അവസരം ഒരുക്കാനുമാണ് സംഘടന ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
NRI
ഹാംബുര്ഗ്: ഹാംബുര്ഗിന്റെ വടക്കേ അറ്റത്ത് താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. കലാപരിപാടികളും കസേരകളി, സുന്ദരിക്ക് പൊട്ടുതൊടൽ, മിഠായി പെറുക്കൽ, അപ്പം കടി, ലെമൺ ആൻഡ് സ്പൂൺ, വടംവലി തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരുന്നു.
കാറ്ററിംഗ് സർവീസ് ഒഴിവാക്കി അംഗങ്ങൾ ഒന്നുചേർന്ന് തയറാക്കിയ 15ലധികം കറികളും വിവിധ തരം പായസങ്ങളോടും കൂടിയ ഓണസദ്യ അസോസിയേഷന്റെ ഇത്തവണത്തെ പ്രത്യേകതയായി.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഓണാഘോഷം ശനിയാഴ്ച രാവിലെ പത്തിന് ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാളിൽ ആരംഭിക്കും. നിരവധി കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്.
ഡോ. യു.പി ആർ. മേനോൻ ഓണസന്ദേശം നൽകും. കഥകളി, പുലിക്കളി, കളരി, മോഹിനിയാട്ടം, കേരള നടനം, മാർഗംകളി, ഒപ്പന, തെയ്യം, ഓട്ടൻതുള്ളൽ തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങൾ വേദിയിൽ അവതരിപ്പിക്കും.
മനോഹരമായ അത്തപ്പൂക്കളവും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സുബി ഫിലിപ്പ് (ആർട്ട്സ് ഡയറക്ടർ) - 972 352 7825, പ്രദീപ് നാഗനൂലിൽ (പ്രസിഡന്റ്) - 469 449 1905, മഞ്ജിത് കൈനിക്കര (സെക്രട്ടറി) - 972 679 8555.
NRI
ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഓണാഘോഷപരിപാടികൾ ഈ മാസം 30ന് വൈകുന്നേരം അഞ്ച് മുതല് പാർക്ക് റിഡ്ജിലുള്ള സെന്റിനിയൽ ആക്ടിവിറ്റി സെന്ററിൽ നടക്കുമെന്ന് പ്രസിഡന്റ് വിജി നായർ അറിയിച്ചു.
ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടി മാവേലിയെ എതിരേറ്റുകൊണ്ട് പരിപാടികൾക്ക് തുടക്കം കുറിക്കും. കൂടാതെ വിവിധ കലാ പരിപാടികൾ, സദ്യ എന്നിവയും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് വിജി നായർ - 847 962 0749, സെക്രട്ടറി സുരേഷ് ബാലചന്ദ്രൻ - 847 977 9988, ട്രഷറർ അരവിന്ദ് പിള്ള - 847 789 0519.
NRI
ന്യൂയോർക്ക്: കേരള കൾചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ(കെസിഎഎൻഎ) ഓണാഘോഷം ഈ മാസം 30ന് നടക്കും.
ബ്രാഡോക്ക് അവന്യൂവിലെ കെസിഎഎൻഎ സെന്ററിൽ രാവിലെ 11 മുതൽ വൈകുന്നേരം നാല് വരെയാണ് പരിപാടി.
എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് എബ്രഹാം പുതുശേരിൽ, സെക്രട്ടറി രാജു പി. എബ്രഹാം, ട്രഷറർ ജോർജ് മാറാചേരിൽ എന്നിവർ അറിയിച്ചു.
NRI
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളികളുടെ മഹോത്സവമായ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷ പരിപാടികൾക്ക് ഫിലഡൽഫിയയിൽ കൊടിയേറി. മയൂര ഇന്ത്യൻ റസ്റ്ററന്റിൽ നടന്ന പരിപാടിയിൽ കലാകാരൻ ജോർജുകുട്ടി വലിയ കല്ലുങ്കൽ മുഖ്യാതിഥിയായി പങ്കെടുത്തു.
ഓഗസ്റ്റ് 23നു ഫിലഡൽഫിയയിൽ അരങ്ങേറുന്ന ഓണ മഹോത്സവത്തിന് മുന്നോടിയായുള്ള ടിക്കറ്റ് കിക്കോഫ് ജോർജുകുട്ടി വലിയ കല്ലുങ്കൽ പ്രോഗ്രാം കോഓർഡിനേറ്റർ വിൻസെന്റ് ഇമ്മാനുവേൽ ബ്രിഡ്ജിത് വിൻസെന്റ് എന്നിവർക്ക് ആദ്യ ടിക്കറ്റ് നൽകിക്കൊണ്ട് നിർവഹിച്ചു.
ചെയർമാൻ ബിനു മാത്യു അധ്യക്ഷത വഹിച്ച പരിപാടിയിൽ ഓണം ചെയർമാൻ അഭിലാഷ് ജോൺ സ്വാഗതം അർപ്പിച്ചു. ജനറൽ സെക്രട്ടറി സാജൻ വർഗീസ്, ജോയിൻ സെക്രട്ടറി സുമോദ് ടി. നെല്ലിക്കാല, ഷിജി ഷാനി എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു. ട്രഷറർ ജോർജ് ഓലിക്കൽ നന്ദിപ്രകാശനം നടത്തി.
പമ്പ അസോസിയേഷൻ പ്രസിഡന്റ് ജോൺ പണിക്കർ, കോട്ടയം അസോസിയേഷൻ പ്രസിഡന്റ് സണ്ണി കിഴക്കേമുറി, ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രസിഡന്റ് ഫിലിപ്പോസ് ചെറിയാൻ, പ്രസ് ക്ലബ് ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് അരുൺ കോവാട്ട്, ടികെഎഫ് വൈസ് ചെയർമാൻ അലക്സ് തോമസ്, ആശാ അഗസ്റ്റിൻ, സുധാ കർത്താ, ജോബി ജോർജ്, ജീമോൻ ജോർജ്,
ടികെഎഫ് കേരള ഡേ ചെയർമാൻ രാജൻ സാമുവേൽ, കർഷക ശ്രീ കോഓർഡിനേറ്റർ ജോർജുകുട്ടി ലൂക്കോസ്, സാഹിത്യവേദിക്കുവേണ്ടി ജോർജ് നടവയൽ, ഓർമ ഇന്റർനാഷനൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ജോസ് ആറ്റുപുറം, സിമിയോക്കുവേണ്ടി ചാക്കോ എബ്രഹാം, മാതാ ഡാൻസ് അക്കാഡമിക്ക് വേണ്ടി ബേബി തടവനാൽ, ഷാജി സുകുമാരൻ എന്നിവർ ആശംസ അർപ്പിച്ചു.
ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവൻ മലയാളികളെയും ഒന്നിച്ചൊരു കുടകീഴിൽ അണി നിരത്തികൊണ്ടു ട്രൈസ്റ്റേറ്റ് കേരളാ ഫോറം അവതരിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ മെഗാ തിരുവാതിര, ഓണസദ്യ, മാവേലി എഴുന്നള്ളത്ത് എന്നിവ കൊണ്ട് മുൻകാലങ്ങളിൽ ദേശീയ തലത്തിൽ ജനശ്രദ്ധ നേടിയിട്ടുള്ള ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷ പരിപാടികൾക്ക് ഇത്തവണയും വിനോദ പരിപാടികൾക്കാണ് രൂപം കൊടുത്തിരിക്കുന്നത്.
എന്റർടൈൻമെന്റ് കമ്പനി അവതരിപ്പിക്കുന്ന സ്പാർക് ഓഫ് കേരള സ്റ്റേജ് പ്രോഗ്രാം ട്രൈസ്റ്റേറ്റ്കേരളാ ഫോറവുമായി പങ്ക് ചേർന്നാണ് ഫിലഡൽഫിയയിൽ അരങ്ങേറുക. സ്പാർക് ഓഫ് കേരള എന്റർടൈൻമെന്റിന്റെ താരങ്ങളും പിന്നണി ഗായകരും ടികെഎഫ് ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കും. പരിപാടിക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി ആഘോഷ കമ്മിറ്റി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ബിനു മാത്യു - 267 893 9571 (ചെയർമാൻ), സാജൻ വർഗീസ് - 215 906 7118 (ജനറൽ സെക്രട്ടറി), ജോർജ് ഓലിക്കൽ - 215 873 4365 (ട്രെഷറർ), അഭിലാഷ് ജോൺ - 267 701 3623 (ഓണാഘോഷ ചെയർമാൻ), വിൻസെന്റ് ഇമ്മാനുവേൽ - 215 880 3341 (പ്രോഗ്രാം കോഓർഡിനേറ്റർ), അരുൺ കോവാട്ട് - 215 681 4472 (പ്രോഗ്രാം പ്രൊഡ്യൂസർ), രാജൻ സാമുവേൽ - 215 435 (കേരള ഡേ ചെയർമാൻ).